മാൻ പേട ഞാനൊരു മാൻ പേട
വെള്ളപ്പളുങ്കു മലയോരത്തിലെ
പുള്ളീമാൻ പേടാ
ആപാദചൂഡമെന്നെ വരിഞ്ഞു മുറുക്കി
അടിമയാക്കരുതേ എന്നെ അടിമയാക്കരുതേ
മാറോടു ചേർത്തു നിൻ മാംസദാഹത്തിന്റെ
അടിമയാക്കരുതേ എന്നെ കൊല്ലരുതേ
തോരാത്ത കണ്ണുനീർ ചുഴിയിലെന്നെ
തോണിയാക്കരുതേ എന്നെ തോണിയാക്കരുതേ
കാട്ടാറിനെപ്പോലെ എൻ വികാരങ്ങളെ നീ
വേട്ടയാടരുതേ എന്നെ കൊല്ലരുതേ