ആദിപരാശക്തി അമൃതവർഷിണി
നാദബ്രഹ്മ സപ്തസ്വരരൂപിണീ
പ്രസീദാ....പ്രസീദാ (ആദിപരാശക്തി..)
മനസ്സിൽ ഞാൻ തീർത്ത മണിശ്രീ കോവിലിൽ
മരുവും മഹാമായേ
തിരുനടയിൽ നിൻ തിരുനടയിൽ
ഒരു ഭദ്രദീപമായ് തൊഴുതു നിൽക്കാനെന്നെ നീ
അനുവദിക്കൂ ദേവീ ,,... ദേവീ (ആദിപരാശക്തി..)
മടിയിൽ മാണിക്യവീണയുമായി
മരുവും ജഗജനനീ
അടിമലരിൽ നിൻ അടിമലരിൽ
ഒരു പൂജാപുഷ്പമായ് തീരുവാനെന്നെ നീ
അനുഗ്രഹിക്കൂ ദേവീ..ദേവീ..(ആദിപരാശക്തി..)