ഇന്നലത്തെ പെണ്ണല്ലല്ലോ
ഇത്തിരിപ്പൂമൊട്ടല്ലല്ലോ
ഇന്നു നിന്റെ നെഞ്ചിനകത്തൊരു
പുന്നാരത്തേൻ കൂട് ഒരു
പുന്നാരത്തേൻ കൂട് (ഇന്നലത്തെ...)
എന്നുമെന്റെ മനസ്സിൽ
സുന്ദരമാം സ്വപ്നസരസ്സിൽ
ഇന്ദ്രധനുസ്സിൻ തേരിൽ വന്നവനെനിക്ക്
നൽകിയ തേങ്കൂട് എനിക്ക്
നൽകിയ തേൻ കൂട് (ഇന്നലത്തെ..)
തേടി വരും ദേവനു നീ
തേൻ കൂടു തുറന്നാട്ടെ
താമരവളയൻ കൈയ്യാലൊരു
പൂ നുള്ളി തന്നാട്ടേ
പൂ നുള്ളി തന്നാട്ടേ (ഇന്നലത്തെ..)
ഇനിയുമെന്റെ സ്വപ്നസരസ്സിൽ
ഒരു പൂവേ വിരിയുകയുള്ളൂ
ഒരു ദേവനു തിലകം ചാർത്താൻ
ഒരു നുള്ളേ പൂമ്പൊടിയുള്ളൂ (ഇന്നലത്തെ..)
Film/album
Singer
Music
Lyricist