തോറ്റു പോയ്

തോറ്റു പോയ് തോറ്റു പോയ്
കടുവപ്പാർട്ടി തോറ്റു പോയ്
കൊടികളുയർത്തുക നമ്മൾ കുരുവി
കൊടികളുയർത്തുക നമ്മൾ
നമ്മുടെ കുരുവിയെ വന്നെതിരേൽക്കുക
നാട്ടുകാരേ നാട്ടുകാരേ (തോറ്റു പോയ്..)

കുരുവി ജയിച്ചേ (2)
കടുവ മരിച്ചേ (2)
കുഴി വെട്ടി മൂടുക കടുവയെ നമ്മൾ
കൂട്ടുകാരേ ഹോയ് കൂട്ടുകാരേ (തോറ്റു പോയ്..)

ദയാപരനായ കർത്താവേ ഈ
ആത്മാവിനെ ഏറ്റുവാങ്ങേണമേ
നാടിനോടു യാത്ര പറഞ്ഞു
തിരഞ്ഞെടുപ്പുകളില്ലാത്ത നാട്ടിന്
തിരിച്ചു പോവുകയല്ലോ കടുവാ
തിരിച്ചുപോവുകയല്ലോ  (തോറ്റു പോയ്..)