യരുശലേമിന്‍ നാഥാ യേശുനാഥാ
അവിടുന്നെന്നെ പരീക്ഷണങ്ങളില്‍
അകപ്പെടുത്തരുതേ (യരുശലേമിന്‍.. )
മനസ്സിനുള്ളില്‍ ഉരുകിത്തെളിയും
മെഴുകുതിരികളുമായ്
ഇരുളിലലഞ്ഞു നടക്കുന്നു ഞാന്‍
കുരിശിന്‍ വഴി തേടി (യരുശലേമിന്‍.. )
വെളിച്ചമുണരും വീഥിയിലൂടേ
നയിയ്ക്കുകില്ലേ നാഥാ
സത്യത്തിന്റെ പതാകയുയര്‍ത്താന്‍
ശക്തി തരില്ലേ നാഥാ (യരുശലേമിന്‍.. )
മൂകവേദന വാരിച്ചൂടിയ
മുള്‍ക്കിരീടവുമായ്
മുട്ടിവിളിച്ചാല്‍ തുറക്കുകയില്ലേ
മുത്തണിയരമന വാതില്‍ (യരുശലേമിന്‍.. )