കുങ്കുമപ്പൊട്ടിലൂറും കവിതേ നിന്റെ
മഞ്ജീരത്തിൻ മൗനനാദം
എല്ലാ സ്മരണയും വിടർത്തീ -എന്നിൽ
എല്ലാ മോഹവും ഉണർത്തി
കുങ്കുമപ്പൊട്ടിലൂറും കവിതേ നിന്റെ
മഞ്ജീരത്തിൻ മൗനനാദം
കതിർമണ്ഡപത്തിലെ കനകത്തൂണുകൾ
കദളിപ്പൊൻകുല അണിയവേ
നിലവിളക്കുകൾ പൂത്തുനിൽക്കവേ
നെല്ലിൻപൂക്കുലയാടവേ
അഷ്ടമംഗല്യം വഴിയൊരുക്കിടും
അരികിലാ മനം പാടിടും
ആ മലർ മിഴിയിലെൻ ഭാവി ഞാൻ
ആർദ്രഭാവമായ് കണ്ടിടും
കുങ്കുമപ്പൊട്ടിലൂറും കവിതേ നിന്റെ
മഞ്ജീരത്തിൻ മൗനനാദം
ആദ്യരാത്രിയിലെൻ വിടരും കാലുകൾ
അനഘ താളമതു നുകരവേ
മണിവിളക്കുകൾ വാടി നിൽക്കവേ
മനസ്സിൽ വനികകൾ വളരവേ
തല്പമേനിയിൽ പൂ ചിരിച്ചിടും
തളിരുപോലെ ഞാൻ ചാഞ്ഞിടും
അധര മുത്തിലെൻ പ്രണയഭാവന
ആദ്യ മുത്തമായുണർന്നിടും
കുങ്കുമപ്പൊട്ടിലൂറും കവിതേ നിന്റെ
മഞ്ജീരത്തിൻ മൗനനാദം
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page