ദിവാസ്വപ്നമിന്നെനിക്കൊരു

ദിവാസ്വപ്നമിന്നെനിക്കൊരു തേരു തന്നൂ

ഭാവനകൾ തോരണങ്ങൾ കോർത്തുതന്നൂ

പകൽക്കിനാവിൽ പതുങ്ങിനിൽക്കാനെനിക്കുവയ്യെടീ

പാതിരാവിൻ പൂവിരിയാൻ എന്റെ ചങ്ങാതീ എന്റെ ചങ്ങാതീ.....

(ദിവാസ്വപ്നമിന്നെനിക്കൊരു...)

പള്ളിത്തേരിൽ നിന്നോടൊപ്പം ഇരുന്നവനാര്?

കള്ളനോട്ടമെയ്തുനിന്നെ കൊന്നവനാര്?

അറിഞ്ഞാലും പറയാൻ എനിക്കൊരു പ്രയാസം

അവനതിനാൽ എൻ കവിളിൽ എഴുതിവെച്ചെടീ

ഉണർന്നശേഷം അതു മനസ്സിൽ തിരിച്ചു പോയെടീ

ഹോയ് ഹോയ് ഹോയ് തിരിച്ചു പോയെടീ

(ദിവാസ്വപ്നമിന്നെനിക്കൊരു...)

മണിയറയിൽ നിന്റെ മഞ്ചം പകുത്തവനാര്?

മന്മഥന്റെ മലരെറിഞ്ഞു മറഞ്ഞവനാര്?

പറഞ്ഞാലും മനസ്സിലാക്കാൻ നിനക്കു താമസം

പളുങ്കുമെയ്യിൽ പൂത്തു നിൽക്കും പുളകം കാണെടീ

പുറംകഴുത്തിൽ നഖംകുറിച്ച കവിത കാണെടീ

ഹോയ് ഹോയ് ഹോയ് കവിത കാണെടീ...

(ദിവാസ്വപ്നമിന്നെനിക്കൊരു...)