നവരത്നപേടകം

നവരത്നപേടകം തുറന്നു വെച്ചു
നാണത്തിൻ മുഖപടം മാറ്റി വെച്ചു (2)
കാവൽ‌ക്കാരില്ലാത്ത കൊട്ടാരക്കിടപ്പറ
കള്ളനാം കണ്ണനേ കാത്തിരിപ്പൂ
നവരത്നപേടകം തുറന്നു വെച്ചു
നാണത്തിൻ മുഖപടം മാറ്റി വെച്ചു

മയങ്ങാതെ മൂരി നിവർക്കുന്നു റാണി
നിറയാതെ തുള്ളിതുളുമ്പുന്നു റാണി (2)
ആടാതെ പാടേ വിയർക്കുന്നു മേനി
ഓടാതെ വാടിത്തളരുന്നു മേനി
പൂമേനി തളരുന്ന രഹസ്യം
ഈ കാർവർണനറിയില്ലയെന്നോ
ആഹാഹാ...ഹാഹാ..ആഹാ..ഹാ..
(നവരത്ന..)

കരയാതെ കണ്ണു നിറയ്ക്കുന്നു റാണി
ചിരിക്കാതെ ചുണ്ടു വിടർത്തുന്നു റാണി (2)
കുളിരാതെ കോരിത്തരിക്കുന്നു മേനി
ഇരുളിന്നു വേണ്ടി കൊതിക്കുന്നു മേനി
അധരത്തിൽ വിടരുന്ന രഹസ്യം
ഈ മണിവർണ്ണൻ കവരില്ലയെന്നോ
ആഹാഹാ...ഹാഹാ..ആഹാ..ഹാ..
(നവരത്ന..)