മധുരമുള്ള നൊമ്പരം തുടങ്ങി രതി
മന്മഥന്റെ നർത്തനം തുടങ്ങി
സ്വർഗ്ഗവും ഭൂമിയും സന്ധിക്കും വീഥിയിൽ
സ്വപ്നാടനം തുടങ്ങി
പ്രണയരോഗം ഇതു പ്രണയരോഗം (മധുരമുള്ള....)
രാവായാൽ പെണ്ണിനൊരു നെഞ്ചു വേദന
രാവു പോയാൽ സന്ധ്യ വരെ കണ്ണു വേദന
കരളിനുണ്ടു ചികിത്സ
കണ്ണിനുണ്ട് ചികിത്സ
കൈ പിടിക്കും ദിവസമാണ്
കാര്യമായ ചികിത്സ
പ്രണയരോഗം ഇതു പ്രണയരോഗം (മധുരമുള്ള....)
രാഗാർദ്രമാനസത്തിൽ കാവ്യഭാവന
ഞായറാഴ്ച രാവും പകലും വിരഹവേദന
ഓർത്തിരുന്നു ചിരിക്കും
ഓർത്തിരുന്നു കരയും
ഒരു ദിവസം രണ്ടു പേരും
അകത്തും നമ്മൾ പുറത്തും
പ്രണയരോഗം ഇതു പ്രണയരോഗം (മധുരമുള്ള....)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ചന്ദ്രകാന്തം | ശ്രീകുമാരൻ തമ്പി | 1974 |
ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 |
തിരുവോണം | ശ്രീകുമാരൻ തമ്പി | 1975 |
മോഹിനിയാട്ടം | ശ്രീകുമാരൻ തമ്പി | 1976 |
ഏതോ ഒരു സ്വപ്നം | ശ്രീകുമാരൻ തമ്പി | 1978 |
സിംഹാസനം | ശ്രീകുമാരൻ തമ്പി | 1979 |
വേനലിൽ ഒരു മഴ | ശ്രീകുമാരൻ തമ്പി | 1979 |
ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | 1979 |
മാളിക പണിയുന്നവർ | ശ്രീകുമാരൻ തമ്പി | 1979 |
പുതിയ വെളിച്ചം | ശ്രീകുമാരൻ തമ്പി | 1979 |
Pagination
- Page 1
- Next page