വരുമോ നീ വരുമോ നീ
മധുരവസന്തമേ വരുമോ നീ
വിരഹത്തിൽ വാടി വസുന്ധര പാടി
വരുമോ നീ
നിൻ മുഖം കാണാൻ
നവഗന്ധം നുകരാൻ
നിൻ മുഖം കാണാൻ നിൻ
നവഗന്ധം നുകരാൻ
ആ മിഴിത്തഴുകലിൽ ആപാദചൂഡം കോരിത്തരിക്കാൻ
ആറ്റുനോറ്റു കാത്തിരിപ്പൂ
ഭൂമിയാം കന്യക ഈ ഭൂമിയാം കന്യക
(വരുമോ..)
നിൻ കുളിർ ചൂടാൻ
നിറമാലകളണിയാൻ
ആയിരം ജലങ്ങളായ് ആ വർണ്ണജാലം
സിരകളിലേറ്റാൻ ആർദ്രയായി കാത്തിരിപ്പൂ
ഭൂമിയാം കന്യക ഈ ഭൂമിയാം കന്യക
മിഴിനീരിണയിൽ
പൂമഴ പെയ്യുവാൻ വരുകില്ലേ
ഓർമ്മകൾതൻ പൂപ്പാലികകൾ
നീ തരുകില്ലേ
തരുകില്ലേ തരുകില്ലേ
വസന്തമേ വസന്തമേ പറയൂ വസന്തമേ
വസന്തമേ പറയൂ വസന്തമേ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ചന്ദ്രകാന്തം | ശ്രീകുമാരൻ തമ്പി | 1974 |
ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 |
തിരുവോണം | ശ്രീകുമാരൻ തമ്പി | 1975 |
മോഹിനിയാട്ടം | ശ്രീകുമാരൻ തമ്പി | 1976 |
ഏതോ ഒരു സ്വപ്നം | ശ്രീകുമാരൻ തമ്പി | 1978 |
സിംഹാസനം | ശ്രീകുമാരൻ തമ്പി | 1979 |
വേനലിൽ ഒരു മഴ | ശ്രീകുമാരൻ തമ്പി | 1979 |
ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | 1979 |
മാളിക പണിയുന്നവർ | ശ്രീകുമാരൻ തമ്പി | 1979 |
പുതിയ വെളിച്ചം | ശ്രീകുമാരൻ തമ്പി | 1979 |
Pagination
- Page 1
- Next page