ഓരോ രാത്രിയും

ഓരോ രാത്രിയും മധുവിധു രാത്രി
ഓരോ നടനവും മന്മഥ നടനം
ചിലങ്ക ചിരിച്ചാൽ നിമിഷത്തുമ്പികൾ
ചിറകൊതുക്കിക്കിടക്കും ഈ വേദിയിൽ (ഓരോ രാത്രിയും...)

രാഗങ്ങളെത്രയെത്ര ഏതു
രാഗവുമാലപിക്കാം ഇവിടെ
വീണകളെത്രയെത്ര ഏതു വീണയും മടിയിലേറ്റാം
ദുഃഖങ്ങൾ വിൽക്കാം
സ്വപ്നങ്ങൾ വാങ്ങാം
സുഖങ്ങൾ തൻ സ്വർഗ്ഗം തീറു വാങ്ങാം (ഓരോ രാത്രിയും..)

ഇന്നലെയെ മറക്കാം സത്യം
ഇന്ന് അതാസ്വദിക്കാം ഉയരും മായം
ആലാപനത്തിൻ ലയം പിന്നെ
ആലിംഗനത്തിൻ മദം
ദാഹമടക്കാം
തന്നെ മറക്കാം
ഓർമ്മ തന്നോളത്തിൽ നീന്തി നീങ്ങാം (ഓരോ രാത്രിയും..)