കൊടുങ്കാറ്റേ നീയിളം കാറ്റാകൂ
ഈ പുഷ്പനികുഞ്ജത്തിലുറങ്ങൂ
ഈ സ്നേഹമഞ്ചത്തിലുറങ്ങൂ (കൊടുങ്കാറ്റേ...)
പൂന്തിങ്കൾ പൂങ്കൊടിക്ക്
പൂമേഘം വെൺചാമരം
പൂഞ്ചോലപ്പൊന്മണിക്ക്
പൂനിലാപ്പൊൻചാമരം (പൂന്തിങ്കൾ..)
കാറ്റായലറി പൂവായടങ്ങുമെൻ
കണ്ണനെയുറക്കാനായ്
കണ്ണീരിൻ വിശറിമാത്രം - എന്റെ
കണ്ണീരിൻ വിശറി മാത്രം (കൊടുങ്കാറ്റേ...)
ഋതുകന്യ തുകിൽ മാറ്റുമ്പോൾ
ഈ വേനൽ കുളിരാകുമ്പോൾ
കണ്ണന്റെ കാലം മാറും
കവിതകൾ പൂത്തുലയും
പാട്ടായ് വന്നു പാവ പോൽ മടങ്ങും
രാധതൻ കദനം
കണ്ണാ നീ മറന്നീടുമോ അന്നെൻ
കണ്ണാ നീ മറന്നീടുമോ (കൊടുങ്കാറ്റേ...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3