കാവേരി പൂമ്പട്ടണത്തില്‍
വാണരുളും കാമദേവാ
കന്യക ഞാന്‍ നിന്നെ മോഹിച്ചൂ
എന്‍ കോവിലാ
കണ്ണകി ഞാന്‍ നിന്നെ മോഹിച്ചൂ
മാനായ്ക്ക മകളേ എന്‍ മറിമാന്‍മിഴിയാളേ
മാനിനി നിന്നേ മോഹിച്ചൂ
എന്‍ കണ്ണകീ
മനസ്സാല്‍ നിന്നെ വരിച്ചൂ
മീനൊക്കും മിഴികളിലും
തേനൂറൂം ചൊടികളിലും
നാണത്തിന് പൂവിരിഞ്ഞു
നല്ലാര്‍കുല മണിയേ
ചൊല്ലെഴും ധീരനല്ലേ
വില്ലാളി വീരനല്ലേ
കല്യാണ രൂപനെന്റെ
കണ്‍കണ്ട ദൈവമല്ലെ
നിന് കരം ഞാന്‍ പിടിച്ചാല്‍
പൊന്‍പണം എന്തു തരും
കണ്ണകീ കണ്മണീ
നീ ചൊന്നാലും വൈകിടാതേ
ഒന്നാം പെട്ടിയില്‍ പൊന്നു തരാം
രണ്ടാം പെട്ടിയില്‍ വെള്ളി തരാം
മൂന്നാം പെട്ടിയില്‍ മുത്തു തരാം
മൂന്നു നഗരം തരാം
കാവേരി പൂമ്പട്ടണത്തില്‍
കാര്ത്തികതന് കോലാഹലം
കല്യാണവാദ്യ സംഗീതം കരളില്‍
സങ്കല്പ രാഗസംഗീതം
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3