താഴമ്പൂ... മുല്ലപ്പൂ... താമരപ്പൂ...
താഴമ്പൂ മുല്ലപ്പൂ താമരപ്പൂ
തങ്കക്കസവിട്ട കൊങ്ങിണിപ്പൂ
ജമന്തി മന്ദാരം ചെമ്പരത്തി
ചെത്തിപ്പൂ ചെമ്പകം ചെങ്കദളി
പൂ വേണോ - പൂ വേണോ...
ഒരു പൂവനം തന്നെയെൻ കയ്യിലുണ്ട്
ഒരു പൂവനം തന്നെയെൻ കയ്യിലുണ്ട്
ആശിച്ചു നിൽക്കാതടുത്ത് വന്നാൽ
ആകാശ നീലിമ കാട്ടിതരാം
ആ...ആ....ആ....
ആരും നുകരാത്ത ഗന്ധം തരാം
ആനന്ദ രോമാഞ്ചക്കൂടു തരാം
തിന്തിമിതാനെ തിന്തിമിതാനെ
തിന്തിമി തിന്തിമി തിന്തിമി തിന്തിമി
പൂ വേണോ - കനകാമ്പരം
ഹഹാ....
(താഴമ്പൂ..)
തൊട്ടാൽ വിടരുന്ന മൊട്ടു വേണോ - വേണോ
പട്ടുപൊലൊക്കുമിതളു വേണോ
ആ... ആ...ആ....
പാരിജാതത്തിൻ കിളുന്നു വേണോ
പനിനീർ മലർ കോർത്ത മാലവേണോ
തിന്തിമിതാനെ തിന്തിമിതാനെ
തിന്തിമി തിന്തിമി തിന്തിമി തിന്തിമി
പൂ വേണോ പൂവേണോ പൊന്നശോകം
ഉം...ഹ ഹാ....
(താഴമ്പൂ..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page