കണ്ണില്‍ എലിവാണം കത്തുന്ന കാലത്ത്
പെണ്ണിനു തോന്നീ മൊഹബ്ബത്ത്
കണ്ണില്‍ എലിവാണം കത്തുന്ന കാലത്ത്
പെണ്ണിനു തോന്നീ മൊഹബ്ബത്ത്
പെണ്ണിനു തോന്നീ മൊഹബ്ബത്ത്
നെയ്ച്ചോറും വേണ്ടാ പാൽച്ചോറും വേണ്ടാ
പശിയില്ലാതുള്ളൊരു ഹാലത്ത്
കാനേത്തു ചെയ്യേണ്ട നേരത്ത്
കണ്ണീരു ചോരുന്ന ഹാലത്ത്
അള്ളോ കണ്ണീരു ചോരുന്ന ഹാലത്ത്
മൊഹബ്ബത്തിന്‍ സിര്‍വ്വും ഹഖീഖത്തും
മൊഞ്ചത്തിപ്പെണ്ണല്ലാതാരറിയും
ആ... ആരറിയും...
ആമോദപ്രായം പതിനാറ് - അള്ളോ
കഞ്ചകത്തേന്‍ചാറ്
മാണിക്യത്താമരപ്പൂമോള്
മാറോടണയ്ക്കേണ്ട പൂങ്കാവ്
പരപ്പനങ്ങാടിയില്‍ പാട്ടായി
പാവാടപ്രായത്തിന്‍ ശിങ്കാരം
കളിചിരിയില്ല ഖിര്‍അത്തുമില്ല
കനവുകളാണവള്‍ക്കത്താഴം
മധുമൊഴിയില്ല മണിമുട്ടലില്ല
മൗനം കൊണ്ടാണിപ്പോള്‍ ബിസ്താരം
അള്ളോ മൗനം കൊണ്ടാണിപ്പോള്‍ ബിസ്താരം
ബദറിനെക്കണ്ടാല്‍ മോറൊന്നു വെളുക്കും
ബദ്‌രീങ്ങളേ ഇത് ബല്ലാത്ത നോവ്
ആ... ബല്ലാത്ത നോവ്...
മയിലാഞ്ചിയില്ല സുറുമയുമില്ല
മെയ്യിലും മിഴിയിലും തെളിവില്ല
കാതിലയില്ല കരിവളയില്ല
കരളിലൊരേയൊരു ഹാജത്ത്
കണ്ണില്‍ എലിവാണം കത്തുന്ന കാലത്ത്
പെണ്ണിനു തോന്നീ മൊഹബ്ബത്ത്
നെയ്ച്ചോറും വേണ്ടാ പാൽച്ചോറും വേണ്ടാ
പശിയില്ലാതുള്ളൊരു ഹാലത്ത്
കാനേത്തു ചെയ്യേണ്ട നേരത്ത്
കണ്ണീരു ചോരുന്ന ഹാലത്ത്
കണ്ണില്‍ എലിവാണം കത്തുന്ന കാലത്ത്
പെണ്ണിനു തോന്നീ മൊഹബ്ബത്ത്
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page