അമ്മമാരെ വിശക്കുന്നു

അമ്മമാരേ വിശക്കുന്നു
അഞ്ചു പൈസാ തരണേ
വയറുകത്തിപ്പുകയുന്നു
വരണ്ട നാവും കുഴയുന്നു
കുടിക്കാനിത്തിരി കഞ്ഞി വേണം
ഉടുക്കാനൊരു മുഴം തുണി വേണം
അമ്മമാരേ വിശക്കുന്നു
അഞ്ചു പൈസാ തരണേ

ഞങ്ങളെ ദൈവം കൈവെടിഞ്ഞു
ഞങ്ങളനാഥരായ് പെരുവഴിയിൽ
ഞങ്ങളെ ദേവിയും കൈവെടിഞ്ഞു
ഞങ്ങടമ്മയും പോയ് മറഞ്ഞു
കരച്ചിൽ ഞങ്ങൾക്കു പാട്ടായി ഇന്ന്
കണ്ണീരു ഞങ്ങൾക്കു കൂട്ടായി
അമ്മമാരേ വിശക്കുന്നു
അഞ്ചു പൈസാ തരണേ

ഞങ്ങളെ നോക്കാനാകാശം
നക്ഷത്രം തെണ്ടുന്ന മൈതാനം
എച്ചിലും ഞങ്ങൾക്കൊരോണ സദ്യാ
പിച്ചയെടുക്കുന്ന നായ്ക്കൾ ഞങ്ങൾ
തെരുവ് ഞങ്ങൾക്കു വീടായി ഇന്ന്
ഇരുട്ട് ഞങ്ങൾക്ക് കൂട്ടായി
അമ്മമാരേ വിശക്കുന്നു
അഞ്ചു പൈസാ തരണേ