വാസരസങ്കല്പത്തിൻ
വർണ്ണമയിൽ പീലികൾ
വാർതിങ്കൾത്തോഴിയിവളൊളിച്ചു വെച്ചു
ഞങ്ങൾ കണ്ടു പെരുകുമാ പീലികൾ
ഞങ്ങൾ കണ്ടൂ (വാസര...)
കുരുത്തോലത്തോരണക്കതിർമണ്ഡപം
നിറപറ വരവേൽക്കും സ്വരമണ്ഡപം
അഷ്ടമംഗല്യത്തിൻ പുഷ്പപ്രകാശത്തിൽ
അടിവെച്ചടുക്കുന്ന വധുവിൻ മുഖം
ഞങ്ങൾ കണ്ടൂ നാണം മുഴുക്കാപ്പു ചാർത്തിയ
കണ്മണി തൻ മുഖം ഞങ്ങൾ കണ്ടൂ
കഴുത്തിൽ പൊൻതാലി ചാർത്തിക്കണ്ടൂ (വാസര...)
പനിനീർപൂവിതൾ പാടും മലർമഞ്ചവും
പരിഭവിച്ചെരിയുന്ന മണിവിളക്കും
സ്വപ്നഗന്ധർവന്റെ കൈ തൊട്ടുണർത്തുമ്പോൾ
പൊട്ടിത്തളിർക്കുന്ന പുളകങ്ങളും
ഞങ്ങൾ കണ്ടു മൗനം മുത്തങ്ങളായ് മാറും
സുന്ദരച്ചൊടികളും ഞങ്ങൾ കണ്ടൂ
കവിളിൽ ഓണപ്പൂക്കളവും കണ്ടൂ (വാസര...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page