അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
ചെവിയോര്‍ത്തിട്ടരികിലിരിക്കേ
സ്വരരാഗ സുന്ദരിമാര്‍ക്കോ
വെളിയില്‍ വരാനെന്തൊരു നാണം
വെളിയില്‍ വരാനെന്തൊരു നാണം
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
ഏതു കവിത പാടണം നിന്
ചേതനയില്‍ മധുരം പകരാന്‍
എങ്ങിനേ ഞാന്‍ തുടങ്ങണം നിന്
സങ്കല്പം പീലി വിടര്‍ത്താന്‍
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
അനുരാഗ ഗാനമായാല്‍
അവിവേകി പെണ്ണാകും ഞാന്‍
കദന ഗാനമായാല്‍ നിന്റെ
ഹൃദയത്തില്‍ മുറിവേറ്റാലോ
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
വിരുന്നുകാര് പോകും മുന്‍പേ
വിരഹ ഗാനമെങ്ങിനെ പാടും
കളിചിരിയുടെ പാട്ടായാലോ
കളിമാറാപ്പെണ്ണാകും ഞാന്‍
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
ചെവിയോര്‍ത്തിട്ടരികിലിരിക്കേ
സ്വരരാഗ സുന്ദരിമാര്‍ക്കോ
വെളിയില്‍ വരാനെന്തൊരു നാണം
വെളിയില്‍ വരാനെന്തൊരു നാണം
Film/album
Year
1967
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5