കളിയും ചിരിയും ഖബറിലടങ്ങും

കളിയും ചിരിയും ഖബറിലടങ്ങും

കല്പന കാക്കാൻ നമ്മൾ മടങ്ങും

ജല്ല ജലാലിൻ ചൊല്ലിൻ പടിയേ

ജന്നത്തുൽ ഫിർ ദൗസിൽ കടക്കും (കളിയും...)

മൂന്നുകണ്ടം തുണിയിലാ മയ്യത്തു പൊതിഞ്ഞു

മുകളിൽ നീലാകാശ വിളക്കുകളണഞ്ഞു

ജനനവും മരണവും അല്ലാഹുവിന്റെ

കരുണയാൽ നടക്കുമെന്നൊരു കാറ്റു മൊഴിഞ്ഞു

എല്ലാം നൽകും നീയള്ളാ എല്ലാം എടുക്കും നീയള്ളാ (കളിയും..)

ഒന്നു കാണാൻ കഴിവില്ലാതരികിൽ ഞാൻ നിന്നു

ഒരിക്കലും കത്താത്ത മിഴികളുമായി

തുടക്കവും ഒടുക്കവും അല്ലാഹുവിന്റെ

പടിക്കലാണെന്നപ്പോഴൊരു മിന്നൽ മൊഴിഞ്ഞു

എല്ലാമറിയും നീയള്ളാ  എങ്ങും നിറയും നീയള്ളാ (കളിയും...)