മകരവിളക്കേ മകരവിളക്കേ
മനസ്സിന്റെ നടയിൽ
മണികണ്ഠൻ കൊളുത്തുന്ന
മായാത്ത ഭക്തി തൻ മണിവിളക്കേ
നയിച്ചാലും ഞങ്ങളെ നയിച്ചാലും
സ്വാമിശരണം അയ്യപ്പാ
ശരണം തരണം അയ്യപ്പാ
ഹരിഹരസുതനേ അയ്യപ്പാ
ശബരിഗിരീശ്വരനയ്യപ്പാ
ഇടനെഞ്ചിൽ തുടിപ്പാലുടുക്കു കൊട്ടി
ഇരുമുടി കെട്ടി ഈണത്തിൽ ശരണം പാടി
എരുമേലി പേട്ട തുള്ളി വരുന്നു ഞങ്ങൾ
കരിമല കയറി
പാപം പോക്കി
വരുന്നൂ ഞങ്ങൾ (മകര...)
ഉടയേണ്ട തേങ്ങയിൽ നെയ് നിറച്ചു
ഉയിരുകൾ തോറും നിൻ നാമത്തുടി നിറച്ചു
കുളിരാളും പമ്പ നീന്തി വരുന്നു ഞങ്ങൾ
ഉറവു തേടി
പൊരുളുകൾ തേടി
വരുന്നൂ ഞങ്ങൾ (മകര...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3