കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാം
കളഞ്ഞുപോയൊരാ സ്വപ്നങ്ങൾ
ഉള്ളിന്നുള്ളിൽ പൂത്തുവോ വീണ്ടും
ഉള്ളതു ചൊല്ലൂ നീ (കണ്ണിൽ...)
ഒന്നാം നോട്ടത്തിൽ കണ്ടൂ
നിറദീപങ്ങൾ
കണ്ണുനീർ കണ്ടൂ അതിൻ
പൊരുളും കണ്ടൂ
നിറഞ്ഞു കവിഞ്ഞു മനസ്സിൽ രാഗ
മധുരമുന്തിരികൾ (കണ്ണിൽ...)
മുത്തുമണിച്ചുണ്ടിൽ
തത്തിവരും രാഗങ്ങൾ
ലജ്ജനെയ്യും മൗനത്തിൽ മുങ്ങുന്നൂ ഓഹോ
ഒന്നിലൊന്നു ചേരാൻ
ഉണരുന്ന ചിത്തങ്ങൾ
കണ്ണുകളിൽ ജന്മങ്ങൾ തേടുന്നു ഓഹോ
എന്നിലും നിന്നിലും മന്മഥ ദാഹം
നിന്നു വിതുമ്പുന്നു
ദൂരത്ത് ദൂരത്ത് നിന്നിട്ടും
മേനികൾ കോരിത്തരിക്കുന്നു
മോഹം താലമെടുക്കുന്നു
കാലം താളമടിക്കുന്നു (2) [കണ്ണിൽ...]
കാത്തിരുന്ന കാലം
ഓർത്തിരുന്നതെന്തെല്ലാം
കണ്ടു നിന്നെ സ്വപ്നത്തിൽ പണ്ടേ ഞാൻ ആഹാ
കണ്ടു നിന്നെ സ്വപ്നത്തിൽ പണ്ടേ ഞാൻ
പാടി വന്നൂ കാറ്റായ്
പറന്നു നീ ശലഭമായ്
നിദ്രയിൽ ഞാൻ കാവായി പൂവായി ഓഹോയ്
നിദ്രയിൽ ഞാൻ കാവായി പൂവായി
ഇത്തിരിപ്പെണ്ണിന്റെ മന്ദിരം
തേടിയിന്നെത്തീ ഗന്ധർവ്വൻ
എങ്ങനെയെങ്ങനെ കാണാതിരുന്നൂ നാം
ഒന്നായിരുന്നിട്ടും
മേലേ മാനം വിളിക്കുന്നു
താഴെ ഭൂമിയൊരുങ്ങുന്നു (2) [കണ്ണിൽ...]
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3