ആടിവരുന്നൂ ആടിവരുന്നൂ
ആയിരമായിരം പൗർണ്ണമികൾ
രാഗമനോഹര ഭാവലയങ്ങളിൽ
ആടിവരും നവഭാവനകൾ (ആടി വരുന്നൂ...)
ചുംബനമേളങ്ങൾ കഴിഞ്ഞാൽ
ചൂതുകളിക്കും മിഴികൾ
തോരാത്ത പ്രേമപ്പൂമഴ ഞാൻ
തീരാത്ത ദാഹഗീതം ഞാൻ (ആടി വരുന്നൂ...)
സ്വപ്നങ്ങൾ വിൽക്കുന്ന ഹൃദയം
സ്വർഗ്ഗമെൻ ഗാനത്തിൻ ശിഖരം
അണയാത്ത മോഹത്തീമഴ ഞാൻ
ആടുന്ന നാഗകന്യക ഞാൻ (ആടി വരുന്നൂ...)
താളമേളമിടുമീ വിലാസരതി
ലീലയിൽ മുഴുകിയാടുവാൻ
മേഘവീഥിയിലെ വെള്ളിമേടകളിൽ
ആർദ്രതാര പോലാടുവാൻ
ഓടിയോടിയിണ തേടി വന്ന മദ
മോഹമാർന്ന മണിനാഗം ഞാൻ (ആടി വരുന്നൂ...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3