കാശിത്തെറ്റിപ്പൂവിനൊരു
കല്യാണാലോചന
കൈ നാറിപ്പൂവിനപ്പോൾ
കണ്ണുകടി വേദന (കാശി...)
ചെമ്പടത്താളം കൊട്ടി
നെഞ്ചിലിലത്താളം കൊട്ടി
കല്യാണദല്ലാളായ്
കാറ്റു വന്നു വാക്കു ചൊന്നു
ചെമ്പകപ്പൂ വിരിഞ്ഞു
ചെമ്പരത്തിപ്പൂവിരിഞ്ഞു
ചേമന്തിക്കാടുകളും
തോരണങ്ങൾ ചാർത്തി നിന്നു (കാശി....)
പുത്തൻ മണവാളനായ്
പൂമ്പാറ്റ പാറി വന്നു
പൂന്നെല്ലിൻ മണവുമായി
പൂങ്കുരുവി പാടി വന്നു
നല്ല മുളംചില്ലകളോ
നാദസ്വരം വായിക്കുന്നു
നാണിച്ചു നിന്ന പൂവോ
പ്രേമത്തിൽ മുങ്ങീടുന്നു (കാശി...)
Film/album
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3