മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
മലര്‍ചൂടി എന്മനസ്സില് ഒരു മോഹം
അധരമറിഞ്ഞില്ലാ ഹൃദയമറിഞ്ഞില്ല
അറിയാതെ മൂളിപ്പോയ് ഒരു രാഗം
മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
ഇളം കാറ്ററിഞ്ഞില്ലാ - ഇലകളറിഞ്ഞില്ലാ
ഇളം കാറ്ററിഞ്ഞില്ല ഇലകളറിഞ്ഞില്ല
ഇവിടൊരു പാട്ടുകാരന് മറഞ്ഞുനിന്നു
ചിരിതൂകി - ചിരിതൂകിയൊഴുകുന്ന ധനുമാസചന്ദ്രിക
വനമാകെ മധുമാരി ചൊരിഞ്ഞുനിന്നു
വനമാകെ മധുമാരി ചൊരിഞ്ഞുനിന്നു
കരയുന്ന കാട്ടുപൂവിന് - കരളിലെ നിത്യദാഹം
കരയുന്ന കാട്ടുപൂവിന് കരളിലെ നിത്യദാഹം
കണ്ടുനില്ക്കും കളിത്തെന്നല്‍ അറിയുന്നില്ലാ
കദനത്തിന്‍ ഉള്ളില്‍നിന്നും കൈപിടിച്ചുകയറ്റിയ
കരുണതന്‍ കാല്‍ക്കലിപ്പൂ കൊഴിഞ്ഞുവെങ്കില്‍
കരുണതന്‍ കാല്‍ക്കലീപ്പൂ കൊഴിഞ്ഞുവെങ്കില്‍
മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
മലര്‍ചൂടി എന്മനസ്സില് ഒരു മോഹം
അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല
അറിയാതെ മൂളിപ്പോയ് ഒരു രാഗം
മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page