മാൻ മിഴികളിടഞ്ഞൂ തേൻ ചൊടികളുണർന്നൂ
തളിർമേനി നളിനംപോൽ കുളിർമാല ചൂടി നിന്നു
അരുതേ അരുതേ ആ കനി തിന്നരുതേ
മാൻ മിഴികളിടഞ്ഞൂ തേൻ ചൊടികളുണർന്നൂ
മദിച്ചു തുള്ളും മായാലഹരിയിൽ
മനസ്സു മുങ്ങുന്നു
ശരിയുടെ മുന്നിൽ തെറ്റിൻ ഗോപുരം
ഉയർന്നു പൊങ്ങുന്നു
തകരുകയില്ലീ ഗോപുരം
പിൻതിരിയുകയില്ലീ യൗവനം
മാൻ മിഴികളിടഞ്ഞൂ തേൻ ചൊടികളുണർന്നൂ
തളിർമേനി നളിനംപോൽ കുളിർമാല ചൂടി നിന്നു
വിരലുകൾ വീണയെ വഞ്ചിച്ചു
ഇമകളോ മിഴികളെ വഞ്ചിച്ചു
ഉണരും കാമവികാരസരിത്തിൽ
ഹൃദയം വീണു മരിച്ചു
ഇന്നലെ സ്വർഗ്ഗം ഇന്നോ നരകം
ഈ വഴി നീളുകയില്ലേ
ഈ രാവിരുളുകയല്ലേ
മാൻ മിഴികളിടഞ്ഞൂ തേൻ ചൊടികളുണർന്നൂ
തളിർമേനി നളിനംപോൽ കുളിർമാല ചൂടി നിന്നു
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page