നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ
നീ വരൂ നീ വരൂ നിത്യമോഹനഗാനമായ്
നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ
നീ വരൂ നീ വരൂ നിത്യമോഹനഗാനമായ്
ഗഗനസീമയിലിടറിവീണൊരു രജതതാരക മായവേ
എന്റെ ഹൃദയവസന്തതളികയില്‍ നിന്റെ ഓര്‍മ്മ തുളുമ്പവേ
എന്റെ ഹൃദയവസന്തതളികയില്‍ നിന്റെ ഓര്‍മ്മ തുളുമ്പവേ
നീന്തി വരൂ....ആ...ആ.....നീന്തി വരൂ...ആ...ആ...
നീന്തി വരൂ നീന്തി വരൂ നിത്യമാദകഗീതമായ്
നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ
നീ വരൂ നീ വരൂ നിത്യമോഹനഗാനമായ്
എന്തിനിന്നലെ എന്റെ വീണയില്‍ ഇന്ദ്രമധുരിമ ചേര്‍ത്തു നീ
എന്തിനെന്റെ വികാരവാടിയില് അഗ്നിദാഹമുണര്ത്തീ
എന്തിനെന്റെ വികാരവാടിയില് അഗ്നിദാഹമുണര്ത്തീ
പാറി വരൂ.....ആ...ആ.....പാറി വരൂ...ആ...ആ...
പാറി വരൂ പാറി വരൂ പത്മരാഗ ചിറകുമായ്
നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ
നീ വരൂ നീ വരൂ നിത്യമോഹനഗാനമായ്
നിശാ ഗീതമായ് ഒഴുകിയൊഴുകി വരൂ
ഒഴുകിയൊഴുകി വരൂ- ഒഴുകിയൊഴുകി വരൂ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3