ഭൂമിയിൽ തന്നെ സ്വർഗ്ഗം

ഭൂമിയില്‍ത്തന്നെ സ്വര്‍ഗ്ഗം
സ്വര്‍ഗ്ഗം നമുക്കു സ്വന്തം
ചിരിക്കു ആഹാ സ്വര്‍ഗ്ഗം
ചിരിക്കു ചിരിക്കു ചിരിക്കു
ചിത്രശലഭങ്ങള്‍ പോലെ പറക്കു
ഭൂമിയില്‍ത്തന്നെ സ്വര്‍ഗ്ഗം

വിടരും വസന്തമലരില്‍
നിറയും മധുവിന്‍ മധുരമോര്‍ക്കു
തളരും പൂവില്‍ പടരും
മോഹഭംഗം പാടേ മറക്കു
ഭൂമിയില്‍ത്തന്നെ സ്വര്‍ഗ്ഗം

ജീവിതമെന്നതു നിഴലല്ല
മഠയന്‍ പറഞ്ഞ കഥയല്ല
ആദിയും അന്തവുമില്ലാതൊഴുകും
ആനന്ദലയവാഹിനി