ഓ..ഹോ..ഓ..ഹോ...
മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു നീ
മയില്‍വാഹനമാക്കി.. എന്മനം ഞാന്‍ മയില്‍വാഹനമാക്കി
ആ... ആ...(മയിലിനെ.. )
പൊന്നുംകനവുകള്തന് പൊന്നമ്പലമതിലകത്തു
എന്നുമെഴുന്നള്ളത്ത്.. എന്നുമെഴുന്നള്ളത്ത്
മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു ഞാൻ
മയില്‍വാഹനമാക്കി.. നിന്മനം നീ മയില്‍വാഹനമാക്കി..
അരുവിതന്‍ സംഗീതം മധുരമെന്നോതിനീ
ഞാൻ അന്നൊരരുവിയായീ.. ഞാൻ അന്നൊരരുവിയായീ ഓ..(അരുവിതൻ..)
ആ ഹിമവാഹിനിയില്‍ ആറാടി നീന്തിയപ്പോള്‍
ആ ഹിമവാഹിനിയില്‍ ആറാടി നീന്തിയപ്പോള്‍
ഞാനൊരു താളമായീ.. ഞാനൊരു താളമായീ
മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു ഞാൻ
മയില്‍വാഹനമാക്കി.. എന്മനം ഞാന്‍ മയില്‍വാഹനമാക്കി
വസന്തത്തിന് രാത്രികള്‍ മധുരമെന്നോതി നീ
ഞാനൊരു നികുഞ്ജമായീ.. ഞാനൊരു നികുഞ്ജമായീ.. ആ..
ആ പുഷ്പവാതില്‍ തുറന്നാഹ്ലാദം നുകര്‍ന്നപ്പോള്‍
ഞാനേ വസന്തമായീ.. ഞാനേ വസന്തമായീ
മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു നീ
മയില്‍വാഹനമാക്കി.. നിന്മനം നീ മയില്‍വാഹനമാക്കി...
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3