പച്ചനോട്ടുകള്‍ - പച്ചനോട്ടുകള്‍ - പച്ചനോട്ടുകള്‍
പച്ചനോട്ടുകള്‍ പച്ചനോട്ടുകള്‍
പച്ചനോട്ടുകള്‍ തിളങ്ങുന്നൂ
പച്ചനോട്ടുകള്‍ തിളങ്ങുന്നൂ
പാപവും പുണ്യവും
ആ വര്ണ്ണജാലത്തിലൊളിക്കുന്നൂ
വെള്ളിനാണയ ധവളിമയില്‍
ബന്ധങ്ങളെത്രയോ തകരുന്നൂ
പച്ചനോട്ടുകള്‍ പച്ചനോട്ടുകള്‍
പച്ചനോട്ടുകള്‍ തിളങ്ങുന്നൂ
തമ്മിലിണങ്ങിക്കഴിയാനാദ്യം
നമ്മള് നാണയമുണ്ടാക്കി
മണ്ണും സ്വര്‍ണ്ണവും പങ്കുവെച്ചു
വര്‍ണ്ണക്കടലാസാല്‍ മുഖം മറച്ചു - പിന്നെ കണ്ണീര്‍ക്കടലില്‍ നാം പതിച്ചു
കണ്ണീര്‍ക്കടലില്‍ നാം പതിച്ചു
(പച്ചനോട്ടുകള്‍..)
മനസ്സില്‍ വനിക വളര്‍ത്തും നോട്ടുകള്‍
മന്ത്രം ചൊല്ലും ദേവതകള്‍
സ്വപ്നസുഖങ്ങള്‍ പകര്‍ന്നു തരും
സ്വര്‍ഗ്ഗം ഭൂമിയില്‍ കൊണ്ടുവരും - പിന്നെ
സര്‍പ്പഫണം പോല്‍ തിരിഞ്ഞു കൊത്തും
സര്‍പ്പഫണം പോല്‍ തിരിഞ്ഞു കൊത്തും
പച്ചനോട്ടുകള്‍ - പച്ചനോട്ടുകള്‍ - പച്ചനോട്ടുകള്‍
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page