കരകവിയും കിങ്ങിണിയാറ്

ആ...ആ....
കരകവിയും കിങ്ങിണിയാറിൻ തീരത്ത്
കർക്കിടകക്കാറ്റലയും നേരത്ത്
കടത്തുതോണിയിൽ നീ വരുന്നതും നോക്കിയിരുന്നു
കൈപിടിച്ചു കൂടെ വരാൻ കാത്തിരുന്നു
കരകവിയും കിങ്ങിണിയാറിൻ തീരത്ത്

കാലവർഷദേവതകൾ തിരിച്ചു പോയി
കടമ്പുമരപ്പൂങ്കുലകൾ കൊഴിഞ്ഞു പോയി
ഇല്ലിമുളങ്കാട്ടിലെ വർണ്ണമലർകൂട്ടിലെ
ചെല്ലക്കിളിയിണക്കിളിയെ പിരിഞ്ഞു പോയി
കറുത്തവാവിനും വെളുത്തവാവിനും കാത്തിരുന്നു
നോമ്പുനോറ്റു നേർച്ച നേർന്നു നോക്കിയിരുന്നു
(കരകവിയും..)

വല്യനൊയമ്പീ‍വഴിയെ വന്നു പോയീ
പള്ളിമുറ്റത്തോരണങ്ങൾ മാഞ്ഞു പോയീ
മനസ്സുചോദ്യമായില്ല മന്ത്രകോടി കണ്ടില്ല
മനംകവർന്ന ദേവനെന്തേ വന്നില്ല
കറുത്തവാവിനും വെളുത്തവാവിനും കാത്തിരുന്നു
നോമ്പുനോറ്റു നേർച്ച നേർന്നു നോക്കിയിരുന്നു
(കരകവിയും..)