കാട്ടുമുല്ലപ്പെണ്ണിനൊരു

കാട്ടുമുല്ലപ്പെണ്ണിനൊരു കഥ പറയാൻ മോഹം
പാട്ടുകാരൻ കാറ്റിനതു കേട്ടു നിൽക്കാൻ മോഹം
പാട്ടുപാടി പാട്ടുപാടി ചേർന്നു നൃത്തമാടി
പവിഴമേടു കണ്ടു നിൽക്കെ തമ്മിൽ സ്നേഹമായി (കാട്ടുമുല്ല....)

കാട്ടരുവിക്കരയിലൊരു കസ്തൂരിമാൻ കുട്ടി
കസ്തൂരിമാൻ കുട്ടിക്കൊരു കൂട്ടുകാരൻ കുട്ടി
കാടെവിടെ നാടെവിടെന്നറിയാതെ വന്നവർ
കടമ്പുമരത്തണലുകളിൽ താമസിച്ചു വന്നു (കാട്ടുമുല്ല....)

കസ്തൂരിമാൻ കുഞ്ഞിനുണ്ണാൻ കറുകയിത്തിരി  തരുമോ
കഴിഞ്ഞു കൂടാൻ വകയില്ലിത്തിരി കരിക്കാടി തരുമോ
കള്ളനുണ്ടു കാടനുണ്ടു കടുവയുണ്ടു മുന്നിൽ
കവിത പാടി കാടു ചുറ്റും കാറ്ററിയുന്നെല്ലാം (കാട്ടുമുല്ല...)