ആദാമിന്റെ സന്തതികള്‍
കായേനും ആബേലും
അവരല്ലോ ഭൂമിയിലെ
ആദ്യസോദരന്മാര്
(ആദാമിന്റെ..)
കായേനൊരു കര്‍ഷകനായ്
ആബേലോ ഇടയനുമായ്
അവരൊരുനാള്‍ ദൈവത്തിന്നു
ബലിനല്കാന് പോയി
(ആദാമിന്റെ..)
ചീഞ്ഞളിഞ്ഞ ഫലമൂലങ്ങള്‍
ദൈവത്തിന്നു ബലിനല്‍കി
സ്വാര്‍ഥനായ കായേന്
സ്വന്തം നിലമറന്നു
ആബേലോ തന്റെ പങ്കായ്
അരുമയാം കുഞ്ഞാടിനെ
അനശ്വരനാം യഹോവയ്ക്ക്
ബലിയര്‍പ്പിച്ചു - ബലിയര്‍പ്പിച്ചൂ
ദൈവവചനമുണ്ടായി
നല്ലവനാം ആബേലിന്ന്
നല്ലകാലം കൈവരുമെന്നരുളിച്ചെയ്തു
ദൈവം അരുളിച്ചെയ്തു
(ആദാമിന്റെ..)
അന്നാദ്യമായ് മണ്ണില്‍
അസൂയതന്‍ വിത്തു വീണു
അന്നാദ്യമായ് മണ്ണില്‍
കോപമുണര്ന്നൂ
അനുജനേ ജേഷ്ഠൻ കൊന്നു
ആദ്യത്തെ ചതിനടന്നു
അസൂയയായിന്നുമിവിടെ
കായേന് വാഴുന്നൂ
കായേന് വാഴുന്നൂ
അസൂയയായിന്നുമിവിടെ
കായേന് വാഴുന്നൂ
(ആദാമിന്റെ..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3