താരം തുടിച്ചു നീലവാനം ചിരിച്ചു
മേലേമേലേ മേലേമേലേ..
ഭൂമി കോരിത്തരിച്ചു
തെന്നൽ പാടിത്തകർത്തു
നിഴൽ ആടിത്തിമിർത്തു
താഴെതാഴെ താഴെതാഴെ
(താരം..)
ആ നല്ല രാവിൽ ആയിരംപൂക്കൾ
ആരോമലേ നിന്റെ മേനിയിൽ പൂത്തു
ആ കുളിർമാലകൾ ഞാൻ ചാർത്തിയപ്പോൾ
ആയിരം പതിനായിരങ്ങളായ് തീർന്നു
ദീപം വിറച്ചു പ്രേമദാഹം ജ്വലിച്ചു
മേലേമേലേ മേലേമേലേ..
ദേഹം തേടിത്തളർന്നു
തെന്നൽ പാടിത്തളർന്നു
നിഴൽ ആടിപ്പുണർന്നു
താഴെതാഴെ താഴെതാഴെ
(താരം..)
ആ ചുംബനത്തിൽ ആനന്ദവർഷം
ആത്മപ്രിയേ നിന്റെ കണ്ണിൽ തുളുമ്പി
ആ സ്വപ്ന നീഹാരമുത്തുകൾ ചാർത്തി
ആ രാവിലതിവർഷമായ് ഞാൻ പെയ്തു
മേഘം തുളുമ്പി വർഷഗാനം തുടങ്ങി
മേലേമേലേ മേലേമേലേ..
ജീവനാദം തുളുമ്പി
വീണ്ടും പൂമൊട്ട് കൂമ്പി
ഉള്ളിൽ പുളകം ചിലമ്പി
താഴെതാഴെ താഴെതാഴെ
(താരം..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page