ജലതരംഗമേ പാടൂ
ജലതരംഗമേ പാടൂ
കാറ്റിൻ മണിവീണ മീട്ടി പാടൂ പാടൂ
പളുങ്കുമണികൾ പവിഴമുത്തുകൾ
കോർത്തു കോർത്തു നടമാടൂ
ജലതരംഗമേ പാടൂ
ജലതരംഗമേ പാടൂ
കുളിർ വിടർത്തുമീ നിമിഷലജ്ജയിൽ
കുലുങ്ങും മേനിതൻ താളം
മൃദുലമോഹമലർ വിടരും മാനസം
പകർന്നു നൽകുമുന്മാദം
ഈ താളത്തിൽ മേളത്തിലുന്മാദ ലഹരിയിൽ
തീരാത്ത സംഗമദാഹം
ജലതരംഗമേ പാടൂ
ജലതരംഗമേ പാടൂ
നിറം നിരത്തുമീ ശിഥിലരശ്മിയിൽ
തെളിയും ലതകൾതൻ സ്വപ്നം
മുകളിൽ വാനവും അരികിൽ ജീവനും
തുളുമ്പി നിൽക്കും സായാഹ്നം
ആ സ്വപ്നത്തിൽ ഭാവത്തിലാനന്ദ ഗാനത്തിൻ
തീരാത്ത സംഗമ ദാഹം
ജലതരംഗമേ പാടൂ
ജലതരംഗമേ പാടൂ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3