ചിരിയോ ചിരി... ചിരിയോ ചിരി..
ചിലമ്പണിഞ്ഞ തെക്കൻകാറ്റിനു ചിരിയൊതുക്കാൻ മേല..
കുപ്പിവളയണിഞ്ഞ വള്ളിപ്പെണ്ണിനും ചിരിയൊതുക്കാൻ മേല...
തങ്കമേ നിൻ പൂങ്കവിളിൽ പൂമ്പൊടിയായ് നാണം ..
ആ പൂമ്പൊടിയിൽ രാഗവർണ്ണ മേഘത്തൂവൽ നീന്തി..
ഒരുകൊച്ചുനുള്ളുതന്നാൽ ഒരു സന്ധ്യ പൂത്തുലയും..
എന്റെ വിരൽത്തുമ്പിലപ്പോൾ ഒരുരാവിൻ മദംതുടിക്കും ..
നീ ചിരിക്കും ഞാൻ ചിരിക്കും പ്രപഞ്ചം നമ്മുടെ ലഹരിയാകും....
(ചിരിയോ ചിരി)
ഓമനേ നിൻ നീർമിഴിയിൽ തിരഞൊറിഞ്ഞു സ്വപ്നം...
ആ ഞൊറിമലരിൽ കാമദാഹം തോണിയേറിപോയി...
ഒരു കൊച്ചു ചുംബനത്തിൽ ഒരു കടലലയടിക്കും ..
എൻ അധരക്കരയിലപ്പോൾ ഒരു വസന്തം ചിറകടിക്കും..
നീ ചിരിക്കും ഞാൻ ചിരിക്കും പ്രപഞ്ചം നമ്മുടെ ലഹരിയാകും....
(ചിരിയോ ചിരി)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3