ഒരു പൂവിനെന്തു സുഗന്ധം
നിൻ മേനി ഒരു പൂന്തോട്ടം
തൂമധുവുണ്ണും സുഖമറിയാൻ
ഞാനെത്ര കാത്തിരിക്കേണം
(ഒരു പൂവിനെന്തു..)
കാത്തിരുന്നിതു നേടേണം
പൂങ്കരളിൽ തന്നെ ചൂടേണം
കരളിൽ തന്നെ ചൂടേണം
ഒരു പൂവിനെന്തു സുഗന്ധം
നിൻ മേനി ഒരു പൂന്തോട്ടം
ഓരോ മലരിനും ഉമ്മ നൽകി
ഓടിപ്പോകുന്നു പൊൻശലഭം
എങ്ങും ഓടുന്നു പൂന്തേനുകൾ
എനിക്കൊരു പൂ നുള്ളാനാവില്ലല്ലോ
എനിക്കൊരു പൂ നുള്ളാനാവില്ലല്ലോ
പൂ നുള്ളലും ഒരു കലയല്ലയോ
പൂമ്പാറ്റകൾ സുകൃതം ചെയ്തോരല്ലേ
പൂമ്പാറ്റകൾ സുകൃതം ചെയ്തോരല്ലേ
ഒരു പൂവിനെന്തു സുഗന്ധം
നിൻ മേനി ഒരു പൂന്തോട്ടം
ഓരോ മുകിലിലും നിറം വിതറി
ഒഴുകി മായുന്നു സായംസന്ധ്യ
എങ്ങുമുയരുന്നൊരാ രാഗവും
പാടാനെനിക്കൊരു പാട്ടില്ലല്ലോ
പാടാനെനിക്കൊരു പാട്ടില്ലല്ലോ
ഉറക്കുന്നതും ഒരു കലയല്ലയോ
ഉറക്കുവാൻ നീയെന്നും സമർത്ഥനല്ലോ
ഉറക്കുവാൻ നീയെന്നും സമർത്ഥനല്ലോ
ഒരു പൂവിനെന്തു സുഗന്ധം
നിൻ മേനി ഒരു പൂന്തോട്ടം
തൂമധുവുണ്ണും സുഖമറിയാൻ
ഞാനെത്ര കാത്തിരിക്കേണം
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page