ചിരിക്കുന്നതെപ്പോൾ നീ കരയുന്നതെപ്പോൾ
ചിരിക്കുടുക്കേ എന്റെ രസക്കുടുക്കേ
ഉണരുന്നതെപ്പോൾ നിൻ മനസ്സിലെ കളിത്തത്ത
ഉണരുന്നതെപ്പോൾ എൻ പരിഭവക്കുടുക്കേ
(ചിരിക്കുന്നതെ..)
കനിഞ്ഞാൽ നീ പാൽ പായസപ്പാത്രം
നിറഞ്ഞാൽ കവിയുന്നോരനുരാഗപാത്രം (2)
പിണങ്ങിയാലോമന ചുരിക തൻ കളരി
പയറ്റു കണ്ടോടുമെൻ പ്രേമമാം കുസൃതി
തന്താന താനന താന
തനതാന താനന താന
(ചിരിക്കു...)
വിരുന്നിൽ നീ പാലാഴി തന്നമൃതം
ഇരുന്നാലെഴുന്നേൽക്കാൻ മടിക്കുമെൻ ദാഹം (2)
ഇണങ്ങിയാലെൻ തങ്കം ശ്രീദേവിയല്ലേ
പിണങ്ങല്ലേ മൂധേവിയാകല്ലേ പൊന്നേ
തന്താന താനന താന
തനതാന താനന താന
(ചിരിക്കുന്ന...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3