സ്നേഹത്തിന് കോവിലില്‍ പൂത്താലമേന്താന്
സ്ത്രീജന്മം തന്നു ദൈവം -സ്ത്രീജന്മം തന്നു ദൈവം
സൗന്ദര്യം തന്നു സങ്കല്‍പ്പം തന്നു
സങ്കടങ്ങള്‍ തന്നു ദൈവം
സ്നേഹത്തിന് കോവിലില്‍ പൂത്താലമേന്താന്
സ്ത്രീജന്മം തന്നു ദൈവം - നമ്മൾക്കു
സ്ത്രീജന്മം തന്നു ദൈവം
ഭൂമിയെപ്പോലെ ക്ഷമിക്കേണം നമ്മള്
കരള്‍ തകര്‍ന്നാലും ചിരിക്കേണം
പുരുഷന്റെ പൂമെത്തയാകണം നമ്മള്
പുളകങ്ങള്‍ കോര്ത്തവനേകണം
പത്നിയാകാത്തവള് ഏകയല്ലേ
അവളുടെ സ്ത്രീജന്മം പാഴല്ലേ
അവളുടെ സ്ത്രീജന്മം പാഴല്ലേ
സ്നേഹത്തിന് കോവിലില്‍ പൂത്താലമേന്താന്
സ്ത്രീജന്മം തന്നു ദൈവം - നമ്മൾക്കു
സ്ത്രീജന്മം തന്നു ദൈവം
രാഗത്തിന് കാളിന്ദിയാകേണം നമ്മള്
ത്യാഗതരംഗങ്ങളാകേണം
മക്കളെപ്പെറ്റു വളര്‍ത്തണം നമ്മള്
മാനവകഥ തുടര്ന്നെഴുതേണം
അമ്മയാകാത്തവള് സ്ത്രീയാണോ
അലരില്ലാ പാഴ്മരം മരമാണോ
അലരില്ലാ പാഴ്മരം മരമാണോ
സ്നേഹത്തിന് കോവിലില്‍ പൂത്താലമേന്താന്
സ്ത്രീജന്മം തന്നു ദൈവം - നമ്മൾക്കു
സ്ത്രീജന്മം തന്നു ദൈവം
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page