എന്നെ ഞാനെ മറന്നു
നീയേ ഞാനെന്നറിഞ്ഞു പിന്നെ
എന്തേ കള്ളപ്പിണക്കം
ഒരു മയക്കം കണ്ണിൽ ചൊല്ലൂ
കടലിലൊരു പകൽ മുങ്ങി
കരയെ രാത്രി കടം വാങ്ങി (2)
നിറങ്ങൾ പൂക്കുന്നു സ്വരങ്ങൾ പാറുന്നു
ഓഹോഹോഹോഹോ...
ഇനി തേടാം താളങ്ങളെ (എന്നെ...)
നീ.. പണ്ടു കേട്ട വേദാന്തങ്ങൾ മറക്കൂ
ഈ സുഖം തരും ലയം
പുൽകുവാനുണരൂ (നീ പണ്ടു.. )
ചിരിയുടെ വഴി
ലഹരി തൻ വഴി
കളയുക നിൻ നാണം (ചിരിയുടെ.. )
ഉടലിലൊരു വിരൽ തൊട്ടു
അരികിലൊരു സ്വരം കേട്ടു
നിറഞ്ഞു തൂവുന്നു വരണ്ട തോട്ടങ്ങൾ
ഓഹോഹോഹോഹോ
ഇനി തേടാമിരുൾ തോഴിയെ (എന്നെ...)
നീ പഴമ തീർത്ത കൂടാരം വിട്ടിറങ്ങൂ
ഈ മദം തരും വരം നേടുവാനലയൂ (2)
പടരുകയിനി അലിയുകയിനി
തിരയായെന്നിൽ നീ
പോയ ദിനം പോകട്ടെ
നാളെ മുന്നിൽ മറഞ്ഞോട്ടെ
ഉറഞ്ഞു തുള്ളുന്ന വസന്തമേളയിൽ ഓഹോഹോ
ഇന്നല്ലോ പ്രിയദർശിനി (എന്നെ...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3