പൂക്കുല ചൂടിയ

പൂക്കുല ചൂടിയ നിറപറയൊരുങ്ങീ
പൊൻവെളിച്ചവുമായ് നിലവിളക്കൊരുങ്ങീ
കതിർമണ്ഡപത്തിൽ കാലു കുത്തുമ്പോൾ
കരളിടറരുതേ പൊന്നനുജത്തീ
പൂക്കുല ചൂടിയ നിറപറയൊരുങ്ങി

രണ്ടു സങ്കല്പ സാമ്രാജ്യങ്ങൾ
സന്ധി ചെയ്യും രംഗമിതല്ലോ
ആ..ആ..ആ.. (രണ്ടു സങ്കല്പ..)
ഒന്നിൽ മറ്റൊന്നു ചേർന്നു കഴിഞ്ഞാൽ
രണ്ടില്ലല്ലോ സിംഹാസനങ്ങൾ
പൂക്കുല ചൂടിയ നിറപറയൊരുങ്ങീ

നിന്റെ ദാമ്പത്യ വീഥിയിലെന്നും
വർണ്ണമോഹത്തേരുരുളട്ടെ
അന്നേ വാടിയ മാലയും ചാർത്തി
ഇന്നും നില്പൂ നിൻ സഹജാത

പൂക്കുല ചൂടിയ നിറപറയൊരുങ്ങീ
പൊൻവെളിച്ചവുമായ് നിലവിളക്കൊരുങ്ങീ
കതിർമണ്ഡപത്തിൽ കാലു കുത്തുമ്പോൾ
കരളിടറരുതേ പൊന്നനുജത്തീ
പൂക്കുല ചൂടിയ നിറപറയൊരുങ്ങി