ഇടവഴിയിൽ

ഇടവഴിയിൽ ശംഖുമാർക്ക് കൈയിലിക്കെട്ട് പിന്നെ
ഇടനെഞ്ചിൽ കിനാവിന്റെ കുലുക്കിക്കുത്ത്
കിളിവാതിൽ മറവിൽ നിന്നൊളികൺ നോട്ടം വള
ക്കിളികൾ തൻ പരിഭവക്കളീ പുന്നാരം (ഇടവഴിയിൽ...)

മണി നാലു മുട്ടുമ്പോൾ മണിമലയാറിന്റെ
മണലോരത്തൊരാളുടെ സൈക്കിൾ യജ്ഞം
അരയോളം വെള്ളത്തിൽ  നിൻ കുളിർ നീരാട്ട്
അതു കാണുന്നേരം ഖൽബിൽ അമിട്ടു കെട്ട് (ഇടവഴിയിൽ...)
ഇനിയത്തെ റംസാനു അരികത്തു തന്നെ നീ
ഇരിക്കുമെന്നകക്കാമ്പിൽ പൂതി ചൊല്ലുന്നു
കളിയല്ല നടത്തും നാമുടൻ നിക്കാഹ്
ചിരി തൂകുമന്നു നിന്റെ മണിയേലസ്സ് (ഇടവഴിയിൽ..)