ആലപ്പുഴപ്പട്ടണത്തിൽ അതി മധുരം വിതറിയോളെ
കണ്ണും കണ്ണും കടം പറഞ്ഞു
കടങ്കഥയിൽ മനം പുകഞ്ഞു
കൊതിപ്പിച്ചു കടന്നതെന്തേ കുട്ടനാട്ടുകാരീ എന്നെ
കൊതിപ്പിച്ചു കടന്നതെന്തേ കുട്ടനാട്ടുകാരീ (ആലപ്പുഴ...)
ഒമ്പതാമുത്സവത്തിനു അമ്പലപ്പുഴെ നീയും വന്നു
എന്തു നല്ല പാൽപ്പായസം നിന്റെ കൊച്ചു വർത്തമാനം
ചന്തമെഴും മേനി കണ്ടോ കൊമ്പനന്നു മദമിളകി
തീവെട്ടിയിൽ നിന്നൊരു തീത്തുള്ളി നിന്റെ മാറിൽ വീണു
കള്ളമില്ല കളങ്കമില്ല പൊള്ളിയെന്റെ കയ്യും നെഞ്ചും
മുള്ളുവാക്കു പറഞ്ഞതെന്തേ മൂളിയലങ്കാരീ (ആലപ്പുഴ...)
ഹരിപ്പാട്ടാറാട്ടിനു ആനക്കൊട്ടിലിൽ നിന്നെ കണ്ടു
തിരുവിഴ തൻ മധുര നാഗസ്വരത്തേനൊഴുകി
കല്യാണി രാഗത്തിന്റെ കല്ലോലമാലകളിൽ
മണ്ടൻ ഞാൻ നിന്റെ കണ്ണിൽ വിണ്ടലങ്ങൾ തേടി നിന്നു
കണ്മഷിയും വളയും ചാന്തും ചില്ലറകൾ തിന്നു തീർത്തു
കഥ ചൊല്ലി പിരിഞ്ഞതെന്തേ കരകൗശലക്കാരീ (ആലപ്പുഴ...)
Film/album
Music
Director | Year | |
---|---|---|
ചന്ദ്രകാന്തം | ശ്രീകുമാരൻ തമ്പി | 1974 |
ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 |
തിരുവോണം | ശ്രീകുമാരൻ തമ്പി | 1975 |
മോഹിനിയാട്ടം | ശ്രീകുമാരൻ തമ്പി | 1976 |
ഏതോ ഒരു സ്വപ്നം | ശ്രീകുമാരൻ തമ്പി | 1978 |
സിംഹാസനം | ശ്രീകുമാരൻ തമ്പി | 1979 |
വേനലിൽ ഒരു മഴ | ശ്രീകുമാരൻ തമ്പി | 1979 |
ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | 1979 |
മാളിക പണിയുന്നവർ | ശ്രീകുമാരൻ തമ്പി | 1979 |
പുതിയ വെളിച്ചം | ശ്രീകുമാരൻ തമ്പി | 1979 |
Pagination
- Page 1
- Next page
ശ്രീകുമാരൻ തമ്പി
Lyricist