പൂത്തുലയും പൂമരമൊന്നക്കരെ

പൂത്തുലയും പൂമരമൊന്നക്കരെ
പൂ കാണാ കിളിമരമൊന്നിക്കരെ
ഓമനിക്കാനാരുനില്ല
ഓർമ്മ വെയ്ക്കാനൊന്നുമില്ല
ഒരു പൂവിരന്നു വാങ്ങീ കിളിമരം (പൂത്തുലയും...)
 
നിന്നെത്തഴുകി പടർന്നൊരു മാലതി
തന്ന കുഞ്ഞോമനപ്പൂവോ
നീ മാറിൽ ചേർത്തിന്നു താരാട്ടും പൂമ്പൈതൽ
മോഹരജനീ നിലാവോ
ആരിരാരാരോ....ആരിരാരാരോ (പൂത്തുലയും...)
 
 
സ്വന്തമല്ലെങ്കിലും സ്വന്തമെന്നോതുന്നു
നിന്നിലെയമ്മയാം ദുഃഖം
തേനിളം ചുണ്ടത്തു പൂക്കുന്ന മാധവം
മായാത്ത പൊന്നിൻ കിനാവോ
ആരിരാരാരോ....ആരിരാരാരോ (പൂത്തുലയും...)