മനസ്സിന്റെ മോഹം

മനസ്സിന്റെ മോഹം മലരായ് പൂത്തു
സ്വപ്‌നമദാലസ
നിമിഷങ്ങൾ
വാടരുതീ മധു നിറയും പൂക്കൾ
പ്രേമനിർഭര
ഹൃദയങ്ങൾ

(മനസ്സിന്റെ...)

നിറവും മണവും പുണരുമ്പോൾ
നിറയും
നിലവിൽ നാദലയം
മണിവീണയിലെ ഈണങ്ങൾ
മനമറിയാതെയിതാ -
പ്രിയനേ

(മനസ്സിന്റെ...)

രാവും പകലും കൊഴിയുന്നൂ
ഞാനും നീയും
മാത്രമിനി
അനുഭൂതിയുടെ ആനന്ദം
ആലസ്യമാകുന്നിതാ -
പ്രിയനേ

(മനസ്സിന്റെ...)

Submitted by vikasv on Fri, 04/24/2009 - 06:53