ഗോപികേ നിൻ വിരൽ തുമ്പുരുമ്മി വിതുമ്പി
വീണയോ ഹൃദയമോ തേനഞ്ചി തേങ്ങി
(ഗോപികേ...)
ആവണിത്തെന്നലിൻ ആടുമൂഞ്ഞാലിൽ
അക്കരെ ഇക്കരെ എത്ര മോഹങ്ങൾ
കൈനീട്ടി പൂവണിക്കൊമ്പിൻ തുഞ്ചമാട്ടി
വർണ്ണവും ഗന്ധവും അലിയും തേനരുവിയിൽ
ആനന്ദം ഉന്മാദം........
(ഗോപികേ...)
എൻ മനം പൂർണ്ണമാം പാനഭാജനമായ്
തുമ്പി നീ ചുറ്റിനും തുള്ളിയിളകുമ്പോൾ
കാതിൽ നീ ലോലമായ് മൂളും മന്ത്രം കേട്ടു
നിത്യമാം നീലിമ മനസ്സിൻ രതിയുടെ
മേഘങ്ങൾ സ്വപ്‌നങ്ങൾ....
(ഗോപികേ...)