മുത്തിയമ്മൻ കോവിലിലെ

മുത്തിയമ്മൻ‌കോവിലിലെ
തിരുമുടിയെഴുന്നെള്ളുന്നേ
ചെങ്കാളിഭഗവതിക്ക് താലപ്പൊലിത്തിര
വരുന്നേ
കാളിയൂട്ടൂ പാട്ടു പാടി കുംഭം തുള്ളാൻ വാ വാ
കാവു തീണ്ടും കന്യകളേ
തെയ്യം തെയ്യം താ തെയ്

ഓരില ഈരില മൂവില മാവില
തോരണം തൂങ്ങും
നടപ്പന്തലിൽ
കാർമ്മുകിൽ വാനോടി കുത്തഴിച്ചാ-
ഞ്ഞുഴിഞ്ഞാടിവാ
ചോടുവെച്ചാളിമാരേ
പന്താടും മാറിലും പന്തങ്ങൾ
നാട്ടി
തെള്ളിപ്പൊടിയെറിഞ്ഞെള്ളെണ്ണയാടി

(മുത്തിയമ്മൻ...)

അരമണിയും
കുടമണിയും കോലം തുള്ളുമ്പോൾ
കരിമിഴികൾ കതിർമഴയിൽ ചെന്തീ
പെയ്യുമ്പോൾ
ചുവടിളകും തിരയുരയാൻ ചെമ്പേർ മുട്ടുമ്പോൾ
കലിയിളകി
കലികയറി കണ്ണേ പെണ്ണേ വാ

(ഓരില...)

പൊലി നിറയാൻ പൊലയുറയും
പൂമങ്കമാരേ
കടമിഴിയാൽ കനലെറിയും കാമാക്ഷിമാരേ
തിരുമകരക്കുളിരലയിൽ ആടാം
പാടാം വാ
ഭഗവതിതൻ തിരുനടയിൽ പെഴ പറയാൻ വാ

(ഓരില...)

Submitted by vikasv on Sun, 04/19/2009 - 03:40