നീയെന്റെ ജീവനാണോമലേ
സ്വരങ്ങൾതൻ തേരേറിയും
നിറങ്ങളിൽ നീരാടിയും...
അകതളിരിൽ ഒരേ മുഖം മാത്രമായ്
ഒരു രൂപം... പ്രിയരൂപം....
മധുരിതം! നീയെന്റെ ജീവനാണെന്നുമേ
ഇന്നലെ കാമിനിയായ് വന്നൂ കൂടെ
ഇന്നെന്റെ സർവ്വസ്വമായ് നില്‌പൂ ചാരെ
പോരൂ പോരൂ മാനസചോരനെ
നിൻ വഴിയിൽ പൂവുമായ് സന്ധ്യ നിൽക്കവേ
എൻ പ്രിയനേ... എന്നുയിരേ...
മധുരിതം! നീയെന്റെ ജീവനാണെന്നുമേ
മാരിവിൽത്താരുതിരും വിണ്ണിന്നോരം
മാനുകൾ കണ്ണെറിയും കന്യാതീരം
പോരൂ പോരൂ ചിന്തതൻ ഭാഗമേ
നീയൊഴുകും വീഥിയിൽ കാറ്റൊതുങ്ങവേ
എൻ പ്രിയതേ... എൻ ദയിതേ...
മധുരിതം! നീയെന്റെ ജീവനാണെന്നുമേ
നിറങ്ങളിൽ നീരാടിയും...
അകതളിരിൽ ഒരേ മുഖം മാത്രമായ്
ഒരു രൂപം... പ്രിയരൂപം....
മധുരിതം! നീയെന്റെ ജീവനാണെന്നുമേ