വളകിലുങ്ങി കാൽത്തള കിലുങ്ങി

വള കിലുങ്ങി കാൽത്തള കിലുങ്ങി (2)
വരുകയായി വരുകയായി
വനദേവത ഞാൻ...

സോമഗിരിയുടെ താഴ്‌വരയിൽ
ഹേമനദിയുടെ പൂമടിയിൽ ആ.... (2)
ചന്ദനക്കല്ലുകൊണ്ടു ഞാനൊരു
മന്ദിരം തീർത്തു...
ഈ വികാരനിലയത്തിൽ
ഈ വിശുദ്ധമുഹൂർത്തത്തിൽ
നീ ഗാന്ധർവ്വമംഗല്യമാല്യമെന്നെ
അണിയിച്ചാലും എന്നെ അണിയിച്ചാലും
(വള കിലുങ്ങി... )

പൊന്നശോകപ്പൂവനത്തിൽ
എന്റെ നന്ദനപ്പൂവനത്തിൽ ആ... (2)
തേരിൽ വന്നു കാമദേവാ
ഇറങ്ങിയാലും...
നിന്റെ സരസകഥാകൃതങ്ങൾ
നിന്റെ ഹിതസുഖലാളനങ്ങൾ
ഇന്നെന്റെ മെയ്യിൽ രോമാഞ്ചം
വിതച്ചീടുന്നൂ, ആഹാ വിതച്ചീടുന്നൂ
(വള കിലുങ്ങി... )

Submitted by vikasv on Sun, 04/19/2009 - 02:52