Director | Year | |
---|---|---|
ഹോട്ടൽ ഹൈറേഞ്ച് | പി സുബ്രഹ്മണ്യം | 1968 |
കടൽ | പി സുബ്രഹ്മണ്യം | 1968 |
കുമാരസംഭവം | പി സുബ്രഹ്മണ്യം | 1969 |
ഉറങ്ങാത്ത സുന്ദരി | പി സുബ്രഹ്മണ്യം | 1969 |
സ്വപ്നങ്ങൾ | പി സുബ്രഹ്മണ്യം | 1970 |
ആന വളർത്തിയ വാനമ്പാടിയുടെ മകൻ | പി സുബ്രഹ്മണ്യം | 1971 |
കൊച്ചനിയത്തി | പി സുബ്രഹ്മണ്യം | 1971 |
പ്രൊഫസ്സർ | പി സുബ്രഹ്മണ്യം | 1972 |
ശ്രീ ഗുരുവായൂരപ്പൻ | പി സുബ്രഹ്മണ്യം | 1972 |
കാട് | പി സുബ്രഹ്മണ്യം | 1973 |
Pagination
- Previous page
- Page 3
- Next page
പി സുബ്രഹ്മണ്യം
കൊല്ലം കാളിദാസകലാകേന്ദ്രത്തിന്റെ പ്രശസ്തനാടകമാണ് വെള്ളിത്തിരയിൽ എത്തിയത്. ക്രിസ്തീയസഭയിലേയും പള്ളിക്കാര്യങ്ങളിലേയും അനശാസ്യപ്രവണതകൾ തുറന്നുകാട്ടുന്ന പ്രമേയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനെതിരെ പൊരുതി ജയിക്കുന്ന ഫാദർ മാന്തോപ്പൻ ഉജ്ജ്വലകഥാപാത്രമായി പരിലസിച്ചു. കൊട്ടാരക്കരയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം മാന്തോപ്പനെ അവിസ്മരണീയനാക്കി.
വിഷയലമ്പടനായ ദേവസ്യാച്ചൻ മുതലാളി മറിയ എന്ന പാവപ്പെട്ടവളിൽ ജനിപ്പിച്ച കുഞ്ഞാണ് വളർന്ന് ഫാദർ മാന്തോപ്പൻ എന്ന പുണ്യാത്മാവ് ആയത്. ആ മലയോരഗ്രാമത്തിൽ മകനെ കാണാനെത്തിയ മറിയയെ ദേവസ്യാച്ചൻ ഹിംസിക്കാനൊരുമ്പെടുന്നുവെങ്കിലും തന്റെ അമ്മയാണെന്ന് പരസ്യമായി അംഗീകരിച്ച് അവരെ തന്റെ രക്ഷാവലയത്തിലണയ്ക്കുന്നു. ദേവസ്യാച്ചന്റെ മൂത്തമകനായ റൌഡിത്തരമുള്ള ചെറിയാൻ കുഞ്ഞിന് കിങ്കരനായ കടുവാ തോമസ് കൂട്ടിനുണ്ട്. കടുവയുടെ അളിയൻ കപ്യാർ ചാണ്ടി കുടിയേറ്റത്തിനെത്തിയ മാത്തൻസാറിന്റെ പുരയിടത്തിലൊരു ഭാഗം കൈവശപ്പെടുത്തി, ഫാദർ മാന്തോപ്പന്റെ വിലക്ക് വകവയ്കാതെ. മാത്തൻസാറിന്റെ ഇളയമകൾ ക്ലാരയുമായി അദ്ദേഹത്തിന്റെ സ്നേഹിതന്റെ ചിത്രകാരനായ മകൻ അഭയൻ സ്നേഹത്തിലായി. എന്നാൽ മനോരോഗം ബാധിച്ച മൂത്തമകൾ റബേക്കയെ സ്നേഹലാളനങ്ങളാൽ പരിചരിച്ച് സുഖപ്പെടുത്തിയ അഭയൻ അവളെ രജിസ്റ്റർ കല്യാണം കഴിക്കാനാണ് തയ്യാറായത്. അഭയൻ ക്രിസ്ത്യാനിയായി മാറണമെന്നു ശഠിച്ച മാന്തോപ്പൻ മതതാൽപ്പര്യങ്ങൽ സംരക്ഷിക്കാൻ തോക്കെടുക്കാൻ മടിയ്ക്കുകയില്ലെന്ന് വികാരത്തള്ളിച്ചയിൽ പറഞ്ഞുപോയി. ചെറിയാൻ കുഞ്ഞും കൂട്ടരും ഈ പ്രസ്താവനയെ ചൂഷണം ചെയ്തു. ചാണ്ടി മാന്തോപ്പന്റെ കൈത്തോക്ക് അപഹരിച്ചു. കടുവ അഭയനെ വെടി വച്ചു. സംഭവസ്ഥലത്ത് മാന്തോപ്പനെ മാത്രം കണ്ട ക്ലാരയും റബേക്കയും തെറ്റിദ്ധരിച്ചു. കടുവ കുമ്പസാരത്തിലൂടെ കുറ്റസമ്മതം നടത്തിയെങ്കിലും കുമ്പസാരരഹസ്യം കാത്തുസൂക്ഷിയ്ക്കാൻ നിയുക്തനായ ആ അച്ചൻ കുറ്റമേൽക്കേണ്ടി വന്നു. നിഷ്കളങ്കനായ പുരോഹിതനെ കഴുവിൽ നിന്നു രക്ഷിയ്ക്കാൻ മാത്തൻസാർ ക്രിസ്തീയ സഭയോടു തന്നെ ആഹ്വാനം ചെയ്തു. സത്യമറിഞ്ഞ, കടുവയുടെ ഭാര്യ അച്ചാമ്മ അത് തുറന്നോതാൻ മുന്നോട്ടു വരാൻ തുനിഞ്ഞതിനാൽ കടുവ അവളേയും കൊല്ലാനിടയായി. അഭയന്റെ കൊലയാളി നിയമത്തിന്റെ കയ്യിലായി.
- 4362 views