Director | Year | |
---|---|---|
അവനോ അതോ അവളോ | ബേബി | 1979 |
പമ്പരം | ബേബി | 1979 |
പ്രഭു | ബേബി | 1979 |
ചന്ദ്രഹാസം | ബേബി | 1980 |
ലൗ ഇൻ സിംഗപ്പൂർ | ബേബി | 1980 |
മനുഷ്യമൃഗം | ബേബി | 1980 |
പപ്പു | ബേബി | 1980 |
അഭിനയം | ബേബി | 1981 |
കരിമ്പൂച്ച | ബേബി | 1981 |
നിഴൽയുദ്ധം | ബേബി | 1981 |
Pagination
- Previous page
- Page 2
- Next page
ബേബി
Written by: Shine Gautham
അല്പം പഴയ സംഭവം ആണ്.
കോട്ടയം മെഡിക്കല്‍ കോളേജിലെ കുറച്ച് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഒരു ബെറ്റ് വച്ചു. പാതിരാത്രി പന്ത്രണ്ട് മണിക്ക് കോളേജിലെ മോര്‍ച്ചറിയില്‍ ഒറ്റയ്ക്ക് പോകണം.
ആദ്യം തമാശയായി പറഞ്ഞ് തുടങ്ങിയ സംഭവം പിന്നീട് വലുതായി.
ധൈര്യത്തെ ചൊല്ലിയുള്ള പരിഹാസങ്ങളില്‍ തുടങ്ങി വാക്കുതര്‍ക്കവും, അടിപിടിയും ആകുമെന്നായപ്പോള്‍ ബെറ്റ് വച്ച ആള് ആ വെല്ലുവിളി ഏറ്റെടുത്തു. പക്ഷെ വെറുതെ അങ്ങ് പോയി വന്നാല്‍ പോര. ആളുടെ സുഹൃത്തുക്കള്‍ പകല്‍ ചെന്ന് ഏതെങ്കിലും ഒരു മൃതദേഹത്തിന്റെ ചുണ്ടില്‍ ഒരു സിഗരറ്റ് വച്ചിട്ടുണ്ടാകും. തെളിവായിട്ട് ആ സിഗരറ്റും കൊണ്ട് വേണം വരാന്‍. (മാര്‍ക്ക് ചെയ്ത സിഗരറ്റ് ആണെന്ന് തോന്നുന്നു.)
അങ്ങിനെ ആ തീരുമാനത്തില്‍ അവര്‍ പകല്‍ പിരിഞ്ഞു.
രാത്രി പന്ത്രണ്ട് മണിയായി. ബെറ്റ് വച്ച ആള് പതുക്കെ മോര്‍ച്ചറി ലക്ഷ്യമാക്കി നടന്നു. പുറത്ത് കാവല്ക്കാരന് നല്ല ഉറക്കത്തിലായിരുന്നു (ആളെ പറഞ്ഞ് മാറ്റി എന്നും കേള്‍ക്കുന്നു). ശബ്ദമുണ്ടാക്കാതെ നേരത്തെ സംഘടിപ്പിച്ചിരുന്ന താക്കോല്‍ കൊണ്ട് തുറന്ന് അകത്തേക്ക് കയറി. ആ സമയം അകത്ത് രണ്ടോ മൂന്നോ മൃതദേഹങ്ങള്‍ ഉണ്ടായിരുന്നു.
തീപ്പെട്ടിയുരച്ച് ഓരോ മൃതദേഹവും മാറിമാറി പരിശോധിച്ചു.
സുഹൃത്തുക്കള്‍ പറഞ്ഞത് പോലെ ഒരെണ്ണത്തിന്റെ ചുണ്ടില്‍ ഒരു സിഗരറ്റ് ഉണ്ടായിരുന്നു. അയാള്‍ പേടിയോടെ ആ സിഗരറ്റ് എടുക്കാന്‍ വേണ്ടി കൈ നീട്ടിയപ്പോഴാണ് അത് ശ്രദ്ധിച്ചത്, മൃതദേഹത്തിന് അനക്കമുള്ളത് പോലെ തോന്നുന്നു. മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയപ്പോള്‍ ആ ചുണ്ടുകള്‍ പതുക്കെ ഒന്ന് അനങ്ങി, അടുത്ത നിമിഷം അതിലിരുന്ന സിഗരറ്റ്, മൃതദേഹത്തിന്റെ വായ്ക്കുള്ളിലേക്ക് മറഞ്ഞ് കാണാതായി.
കണ്ട കാഴ്ചയുടെ ഷോക്ക് അയാള്‍ക്ക് താങ്ങാനായില്ല. ഭയന്ന് മരവിച്ച് ആ മൃതദേഹത്തിനരികില്‍ പിടഞ്ഞ് വീണ അയാള്‍ അവിടെക്കിടന്ന് തന്നെ അന്ത്യശ്വാസം വലിച്ചു.
കേരളത്തിലെ ആദ്യകാല 'സൂപ്പര്‍-നാച്ചുറല്‍' കേസുകളില്‍ ഒന്നാണ് 1977ലെ കേട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറി കൊലപാതക കേസ്. സാധാരണ രാത്രിയില്‍ ആരും പോകാന്‍ ഭയക്കുന്ന മോര്‍ച്ചറി പോലുള്ള ഒരു സ്ഥലത്ത് നടന്ന മരണമായത് കൊണ്ട് പത്രങ്ങളൊക്കെ ഈ കേസ് വലിയ ആഘോഷമായിട്ടാണ് കണ്ടത്.
പക്ഷെ ഈ കേസിലെ ഊഹങ്ങള്‍ക്കും, തെറ്റിദ്ധാരണകള്‍ക്കും ആയുസ്സ് വളരെ കുറവായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
ആ ബെറ്റിലെ മറ്റേ കക്ഷി തന്നെയായിരുന്നു വില്ലന്‍. തമാശയ്ക്ക് സുഹൃത്തിനെ ഒന്ന് പേടിപ്പിക്കാനായി അവിടെ കിടന്ന മൃതദേഹം മാറ്റി ആ സ്ഥാനത്ത് കയറിക്കിടന്ന അയാളാണ് സിഗരറ്റ് വിഴുങ്ങിയത്. പക്ഷെ പേടിച്ച് മരിക്കുമെന്ന് മാത്രം കരുതിയില്ല. എങ്കിലും കുറ്റം 'കുറ്റം' തന്നെയാണല്ലോ. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് കോടതി അയാളെ ശിക്ഷിച്ചതായാണ് അറിവ്.
ഈ സംഭവത്തെ ആസ്പദമാക്കി 1983ല്‍ ഇറങ്ങിയ മലയാള ചിത്രമാണ് ബേബിയുടെ മോര്‍ച്ചറി.
പ്രേംനസീറും, മധുവും, ശ്രീവിദ്യയും, ശങ്കറും, ദാമുവും, ക്യാപ്റ്റന്‍ രാജുവും അഭിനയിച്ച ഈ ചിത്രത്തിന്റെ പേരിലാണ് സത്യത്തില്‍ ഇന്നും ഈ കേസ് ഓര്‍മ്മിക്കപ്പെടുന്നത്.
കുറച്ചു നാളുകള്‍ക്ക് മുന്‍പ് കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് കണ്ട ഒരാളില്‍ നിന്ന് കേട്ട സംഭവമാണ്. ഇത്ര പഴയ കേസായത് കൊണ്ട് റഫറന്‍സുകള്‍ ഒന്നും തന്നെ ലഭ്യമല്ല.
- 2700 views